ഇന്ന് പാചകം എന്നത് സ്ത്രീകൾക്ക് മാത്രം പരിമിതമായ ഒന്നല്ല. പുരുഷന്മാരും കുട്ടികളുമുൾപ്പെടെ കുടുംബത്തിലെ എല്ലാവരും വീട്ടുജോലികളിൽ പങ്കാളികളാകുന്നുണ്ട്. തിരക്കേറിയ ജീവിതത്തിനിടയിൽ പാചകം എളുപ്പമാക്കാൻ പലരും പച്ചക്കറികൾ നേരത്തെ അരിഞ്ഞ് സൂക്ഷിക്കാറുണ്ട്. എന്നാൽ അരിഞ്ഞുവെച്ച് സൂക്ഷിക്കാൻ അൽപ്പം ബുദ്ധിമുട്ടുള്ള പച്ചക്കറികളിലൊന്നാണ് വെണ്ടയ്ക്ക.
പോഷകസമൃദ്ധവും രുചികരവുമായ വെണ്ടയ്ക്ക പാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന പശപശപ്പാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. പാത്രങ്ങളിലും സ്പൂണുകളിലും ഒട്ടിപ്പിടിക്കുന്ന ഈ സ്വഭാവം കാരണം കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ചിലർ വെണ്ടയ്ക്ക കഴിക്കാൻ താൽപര്യം കാണിക്കാറില്ല. എന്നാൽ ചെറിയൊരു അടുക്കള ടിപ്പിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകും.
വെണ്ടയ്ക്ക പാകം ചെയ്യുന്നതിന് മുമ്പ് അൽപ്പം തൈരോ നാരങ്ങാനീരോ ചേർത്തുനോക്കൂ. ഇത് വെണ്ടയ്ക്കയിലെ പശപശപ്പ് കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല, പാചകം ചെയ്യുമ്പോൾ വെണ്ടയ്ക്ക നല്ല രീതിയിൽ മൊരിഞ്ഞുകിട്ടാനും ഈ വിദ്യ ഉപകരിക്കും.
വെണ്ടയ്ക്ക ഫ്രിഡ്ജിൽ സൂക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അരിഞ്ഞെടുത്ത ശേഷം അതിന് മുകളിൽ അൽപ്പം തൈരോ നാരങ്ങാനീരോ പുരട്ടി വായു കടക്കാത്ത പാത്രത്തിൽ അടച്ച് സൂക്ഷിക്കാം. ഈ ലളിതമായ മാർഗം പരീക്ഷിച്ചാൽ വെണ്ടയ്ക്കയുടെ പശപശപ്പ് കുറച്ച് കൂടുതൽ രുചികരമായി തയ്യാറാക്കാം.