സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കും: പി.കെ. കുഞ്ഞാലിക്കുട്ടി

കേരളത്തിൽ അക്ഷയ കേന്ദ്രങ്ങളുടെ എണ്ണം കൂടുതൽ വർധിപ്പിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. അക്ഷയ കേന്ദ്രങ്ങളുടെ 25-ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ഭാഗമായി അക്ഷയയുടെ പുതിയ വെബ് പോർട്ടൽ, വീഡിയോ, രജത ജൂബിലി ലോഗോ എന്നിവയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.

ലെമൺ ട്രീ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ നേർന്നു. വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്. സുഹാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കെ.എസ്.ഐ.ടി.എം ഡയറക്ടർ സച്ചിൻകുമാർ യാദവ്, കൗൺസിലർ രാഖി രവികുമാർ, അക്ഷയ ഡയറക്ടർ എം. അബ്ദുൾ റഹിമാൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ. വിനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top